Post Category
സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ കലോല്‍സവം : സ്മൃതി യാത്രകള്‍ സംഘടിപ്പിക്കും
ഡിസംബര്‍ 27 മുതല്‍ ആരംഭിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ വിദ്യാഭ്യാസ കലോല്‍സവത്തിന്റെ ഭാഗമായി ഡിസംബര്‍ 22ന് സ്മൃതി യാത്ര സംഘടിപ്പിക്കും.
എസ്.കെ പൊറ്റക്കാട്, വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി. മുഹമ്മദ്,എം.എസ.് ബാബുരാജ,് തിക്കോടിയന്‍ എന്നിവരുടെ സ്മൃതികുടീരങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകളില്‍ സാഹിത്യ സാക്ഷരതാ-കലാ-രംഗത്തെ പ്രമുഖരുടെ ഛായാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഗ്മൃതിയാത്ര രാവിലെ 11 മണിക്ക് മുമ്പായി ആരംഭിച്ച് വൈകുന്നേരം 3.30ന് മാനാഞ്ചിറ സ്‌ക്വയറിനടുത്തുള്ള ഗവ. മോഡല്‍ എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ സമാപിക്കും.
date
- Log in to post comments