Skip to main content

റെസ്‌ക്യൂ ഓഫീസർ ഒഴിവ്

 

ആലപ്പുഴ: വനിത ശിശുക്ഷേമ വകുപ്പിന്റെ കീഴിൽ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൽ ശരണബാല്യം പദ്ധതിയിൽ റെസ്‌ക്യൂ ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 18,000 രൂപ മാസം ഹോണറേറിയം ലഭിക്കും. ആറ് ഒഴിവുകളാണുള്ളത്. പ്രായം ഡിസംബർ 13ന് 30 വയസ് കവിയരുത്. എം.എസ്.ഡബ്ല്യൂ അല്ലെങ്കിൽ എം.എ സോഷ്യോളജി, കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ ബയോഡേറ്റ, ഫോട്ടോ, യോഗ്യത,   പ്രവൃത്തി പരിചയം എന്നിവയുടെ  അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 19ന് രാവിലെ ഒമ്പതിന് മായിത്തറയിലുള്ള ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇന്റർവ്യൂവിന് നൽകണം. ഉദ്യോഗാർഥികൾ 25ൽ കൂടുതൽ ആണെങ്കിൽ എഴുത്തുപരീക്ഷ നടത്തും. ആലപ്പുഴ ജില്ലക്കാർക്ക് മാത്രമാണ് അവസരം. വിശദവിവരത്തിന് ഫോൺ: 0477 2241644. 

 

                                                                       

 (പി.എൻ.എ.3030/17)

date