Skip to main content

നെഹ്‌റു യുവ കേന്ദ്ര പ്രസംഗ മല്‍സരം: ഒന്നാം സ്ഥാനം അമൃതാ രാജിന്

    
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര  ദേശ  വ്യാപകമായി സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിലെ ജില്ലാതല മത്സരത്തില്‍ ഈസ്റ്റ് ഹില്ലിലെ അമൃതാ രാജിന് ഒന്നാം സ്ഥാനം. ഖദീജാ നസ്രിന്‍ ഹാരിഷ് (കല്ലായി) രണ്ടാം സ്ഥാനവും ആര്‍. ഷിഫാലി (എരഞ്ഞിപ്പാലം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.   വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ യു. വി.  ജോസ് യഥാക്രമം 5000, 2000, 1000 രൂപ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും ഉപഹാരവും വിതരണം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ നെഹ്‌റു യുവ കേന്ദ്ര ജില്ലാ  യൂത്ത് കോ-ഓഡിനേറ്റര്‍ എം. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.   മത്സരം കാലിക്കറ്റ് സര്‍വകലാശാല മുന്‍ രജിസ്ട്രാര്‍ പ്രൊഫ.  ടി.കെ. ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.  ഡോ.  ആര്‍. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി.  പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ്  എഡിറ്റര്‍ കെ. മുഹമ്മദ്, പി. ജയപ്രകാശ്, ഇ. സഹീല്‍  എന്നിവര്‍ പ്രസംഗിച്ചു.
    ജില്ലയിലെ 18- 29 പ്രായപരിധിയിലുളള 14 യുവതീ യുവാക്കളാണ് 'ദേശസ്‌നേഹവും രാഷ്ട്ര നിര്‍മാണവും' എന്ന വിഷയത്തെ അധികരിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലും നടന്ന   മത്സരത്തില്‍ പങ്കെടുത്തത്.  ഡിസ. 22ന് തൊടുപുഴയില്‍ നടക്കുന്ന സംസ്ഥാനതല മല്‍സരത്തില്‍ ജില്ലയെ പ്രതിനിധീകരിച്ച് ജില്ലാതല മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അമൃതാ രാജ് പങ്കെടുക്കുമെന്ന്  ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ അറിയിച്ചു.

date