Skip to main content

കെ.ടെറ്റ് ഫലം പ്രസിദ്ധീകരിച്ചു: വിജയശതമാനം 34.12

 

ഫെബ്രുവരിയിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പരീക്ഷാഭവൻ വെബ്‌സൈറ്റിലും  www.ktet.kerala.gov.in ലും ലഭ്യമാണ്. 

നാലു കാറ്റഗറികളിൽ 61011 പേർ പരീക്ഷയെഴുതിയതിൽ 20815 പേർ വിജയിച്ചു. ആകെ വിജയശതമാനം 34.12. കാറ്റഗറി ഒന്നിൽ 3443 പേർ വിജയിച്ചു. വിജയശതമാനം 17.61%. കാറ്റഗറി രണ്ടിൽ 6994 പേർ വിജയിച്ചു. വിജയശതമാനം 49.55%. കാറ്റഗറി മൂന്നിൽ 8207 പേർ വിജയിച്ചു. വിജയശതമാനം 40.09%. കാറ്റഗറി നാലിൽ 2171 പേർ പരീക്ഷ വിജയിച്ചു. വിജയശതമാനം 31.56%.

നിലവിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക തസ്തികകളിലുള്ള 4283 പേർ പരീക്ഷ എഴുതിയതിൽ 1335 പേർ വിജയിച്ചു. വിജയശതമാനം 31.17%.

പരീക്ഷ വിജയിച്ചവർ അസൽ സർട്ടിഫിക്കറ്റുകൾ പരീക്ഷാ സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 1022/19

date