Skip to main content

അഭിമുഖം നാളെ

ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ  നാളെ (ഡിസംബർ 16)  രാവിലെ 10ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിലേക്ക് ജോലി അഭിമുഖം നടക്കുന്നു. തസ്തികകൾ : മാർക്കറ്റിങ് ഹെഡ്-യോഗ്യത: എം.ബി.എ., ടെക്‌നിക്കൽ ട്രെയിനി-യോഗ്യത: ഡിപ്ലോമ/ബി.ടെക്.  ഇലക്‌ട്രോണിക്‌സ്. പ്രായപരിധി: 26 വയസ്. മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് -യോഗ്യത: പ്ലസ് ടു/ ബിരുദം, സെയിൽസ് കോർഡിനേറ്റർ-യോഗ്യത: പ്ലസ് ടു. ഓഫീസ് അസിസ്റ്റന്റ് (സ്ത്രീകൾ) -യോഗ്യത: പ്ലസ് ടു. ഫോൺ: 0477-2230624, 8078828780, 9061560069.

                                                                          

 (പി.എൻ.എ.3031/17)

date