Skip to main content

ഏഴാം തരം തുല്യതാ പരീക്ഷ 16 മുതല്‍

 

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ 11ാം ബാച്ചിന്  ഡിസംബര്‍ 16,17 തീയതികളില്‍ നടക്കും. കോഴിക്കോട് ജില്ലയില്‍ 14 കേന്ദ്രങ്ങളിലായി 480 പേര്‍ പരീക്ഷ എഴുതും. നാലാം തരം വിജയിച്ച ഏഴാം ക്ലാസ് വിജയിക്കാന്‍ അവസരം ലഭിക്കാത്തവരെയാണ് ഏഴാം തരം പരീക്ഷക്ക് തയ്യാറാക്കിയിട്ടുള്ളത്. പരീക്ഷ വിജയിക്കുന്നവര്‍ക്ക് ഈ വര്‍ഷത്തെ പത്താം തരം തുല്യതക്ക് അപേക്ഷിക്കാം. 16ന് രാവിലെ 9.30 മുതല്‍ പരീക്ഷ ആരംഭിക്കും.
 

date