Skip to main content

ചിത്രകലാ പ്രദര്‍ശനത്തിന് ധനസഹായം : അപേക്ഷ 30 വരെ

 

    ചിത്രകാരന്‍മാരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കേരള ലളിതകലാ അക്കാദമി നടത്തുന്നു ഏകാംഗ പ്രദര്‍ശനത്തിനും ഗ്രൂപ്പ് പ്രദര്‍ശനത്തിനും അപേക്ഷ ക്ഷണിച്ചു. അക്കാദമി ഗാലറികളില്‍ ഏകാംഗ പ്രദര്‍ശനത്തിന് 50,000 രൂപയും ഗ്രൂപ്പ് പ്രദര്‍ശനത്തിന് ഒരു ലക്ഷം രൂപയും ഗ്രാന്‍റ് ആയി നല്‍കും. ഗ്രൂപ്പ് പ്രദര്‍ശനത്തിന് മൂന്ന് മുതല്‍ അഞ്ച് വരെ കലാകാരന്‍മാര്‍ ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ സ്വന്തം രചനകളുടെ 8 ഃ 6 ഇഞ്ച് വലിപ്പമുളള പത്ത് കളര്‍ ഫോട്ടോകള്‍, ലഘു ജീവചരിത്രകുറിപ്പ് എന്നിവയടക്കം നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 2018 മാര്‍ച്ച് 31 നകം അക്കാദമിയുടെ ഏതെങ്കിലും ഗാലറികളില്‍ പ്രദര്‍ശനം നടത്തണം. 18 വയസ്സിന് മുകളില്‍  പ്രായമുളളവരാകണം അപേക്ഷകര്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലായി ഗ്രാന്‍റ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഹമഹശവേസമഹമ.ീൃഴ .യിലും അക്കാദമി ഗാലറികളിലും ലഭിക്കും. താത്പര്യമുളളവര്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍-20 വിലാസത്തില്‍ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം ഡിസംബര്‍ 30 നകം അപേക്ഷിക്കണം. ഫോണ്‍-0487 2333773.

date