Skip to main content

ശരണബാല്യം: പരിശീലനപരിപാടി നടത്തി

 

ശരണബാല്യം പദ്ധതിയുടെ ഭാഗമായുള്ള ജില്ലാതല സ്റ്റേക്ക് ഹോൾഡേഴ്‌സ് അംഗങ്ങളുടെ പരിശീലന പരിപാടി സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം എം.പി.ആന്റണി ഉദ്ഘാടനം ചെയ്തു. വനിതാ ശിശു വികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ ശിശു സംരക്ഷണ ഓഫീസർ സലാഹുദ്ദീൻ, ചൈൽഡ് റെസ്‌ക്യൂ ഓഫീസർ ബിജുലാൽ.എ, ചൈൽഡ് ലൈൻ അംഗങ്ങൾ, പോലീസ്, ലേബർ, വിദ്യാഭ്യാസം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്സ്. 1048/19

date