Skip to main content

പ്രവാസി ഭാരതീയർ കമ്മീഷൻ ചെയർമാന് യാത്രയയപ്പ് നൽകി

 

പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ ചെയർമാൻ  റിട്ട. ജസ്റ്റിസ് പി. ഭവദാസന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജീവനക്കാരുടെ  ഉപഹാരം മെമ്പർ സെക്രട്ടറി എച്ച് നിസാർ കൈമാറി.  നോർക്ക വകുപ്പ് ജോയിന്റ് സെക്രട്ടറി കെ. ജനാർദ്ദനൻ, പ്രവാസി കമ്മീഷൻ അംഗങ്ങളായ ആസാദ് തിരൂർ, ബെന്യാമിൻ, നോർക്ക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് സിന്ധു, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ. രാധാകൃഷ്ണൻ, പ്രവാസി കമ്മീഷൻ അസിസ്റ്റന്റ് സെക്രട്ടറി എൻ. മധുസൂദനൻപിള്ള, നോർക്ക റൂട്ട്‌സ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ. വി. മത്തായി, പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ. സി. വേണുഗോപാൽ തുടങ്ങിയവർ ചെയർമാന് ആശംസകൾ നേർന്നു.

പി.എൻ.എക്സ്. 1051/19

date