Skip to main content

സെയില്‍സ്മാന്‍ ഒ.എം.ആര്‍ പരീക്ഷ 16 ന്

 

ഹാന്‍ഡക്‌സില്‍ (കേരള സ്റ്റേറ്റ് ഫാന്റ്‌ലൂം വീവേഴ്‌സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി)  സെയില്‍സ്മാന്‍/ സെയില്‍സ്‌വുമണ്‍ (കാറ്റഗറി നം.524/13) തസ്തികയിലേക്കുളള ഒ.എം.ആര്‍ പരീക്ഷ കോഴിക്കോട് ജില്ലയിലെ 213 പരീക്ഷാകേന്ദ്രങ്ങളില്‍ ഡിസംബര്‍ 16 ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയില്‍ രേഖകള്‍  എന്നിവ സഹിതം ഉച്ചക്ക് 1.30 മുമ്പായി പരീക്ഷാകേന്ദ്രങ്ങളില്‍ എത്തേണ്ടതാണ്.
 

date