Skip to main content

ന്യൂനപക്ഷ കമ്മീഷന്‍: ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

 

ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ മഹല്ലുകളേയും ഭാരവാഹികള്‍, ഖത്തീബ്മാര്‍, മദ്രസാധ്യാപകര്‍, മറ്റ് മുസ്്്‌ലിം സമുദായ പ്രവര്‍ത്തകര്‍ എന്നിവരെ സംഘടിപ്പിച്ചുകൊണ്ട് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു ടാഗോര്‍ ഹാളില്‍ നടന്ന സെമിനാര്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ ഉദ്ഘാടനം ചെയ്തു. 
കമ്മീഷനംഗം അഡ്വ.ടി.വി. മുഹമ്മദ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് എന്തിന്, ഇന്ത്യന്‍ ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും, ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ പ്രതിപാദിച്ചു. എ.കെ. അബ്ദുല്‍ ഹമീദ്, ഉമ്മര്‍ ഫൈസി മുക്കം, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, എസ്.എം.എ ജില്ലാ സെക്രട്ടറി യാക്കൂബ് ഫൈസി കൊടിയത്തൂര്‍, കെ.എന്‍.എം ജില്ലാ സെക്രട്ടറി സി. മരക്കാര്‍കുട്ടി, ജമാഅത്തെ ഇസ്്‌ലാമി ജില്ലാസെക്രട്ടരി ഫൈസല്‍ പൈങ്ങോട്ടായി, വിസ്ഡം ഗ്ലോബല്‍ ജില്ലാസെക്രട്ടറി ഉമ്മര്‍ അത്തോളി, എം.ഇ.എസ് ജില്ലാ സെക്രട്ടറി പി.കെ. അബ്ദുള്‍ ലത്തീഫ്, എം.എസ്.എസ് ജില്ലാ സെക്രട്ടറി ആര്‍.പി. അഷ്‌റഫ്, മെക്ക ജില്ലാ സെക്രട്ടറി കെ. ബഷീര്‍, എം.ജെ.സി ജില്ലാ സെക്രട്ടറി ഹക്കീം പി.പി. ഹസന്‍കോയ, സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ രജിസ്ട്രാര്‍ വി.ജി. മിനിമോള്‍, ന്യൂനപക്ഷ കമ്മീഷന്‍ സെക്ഷന്‍ ഓഫീസര്‍ എ.അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു.
 

date