Skip to main content

എം.ആര്‍.വാക്‌സിനേഷന്‍ : ചുങ്കത്തറയിലെ മികച്ച പഞ്ചായത്തുകള്‍ക്ക് ജില്ലാ ഭരണകൂടത്തിന്റെ ആദരം

 

എം.ആര്‍.വാക്‌സിനേഷന്‍ വിജയകരമായി നടത്തിയ ചുങ്കത്തറ ഹെല്‍ത്ത് ബ്ലോക്കിലെ പഞ്ചായത്തുകള്‍ക്ക് ജില്ലാ ഭരണ കൂടത്തിന്റെ ആദരം. ജില്ലയില്‍ എം.ആര്‍.വാക്‌സിനേഷന്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ എടുത്തത് ചുങ്കത്തറ ആരോഗ്യ ബ്ലോക്കിലാണ്. 91.5 ശതമാനം. ബ്ലോക്കില്‍ ലക്ഷ്യമിട്ടത് 82,410 കുട്ടികളെയായിരുന്നു. ഇതില്‍ 75,368 കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ബ്ലോക്കില്‍ മികച്ച നേട്ടം വൈകരിച്ച പഞ്ചായത്തിന്റെ പ്രസിഡന്റുമാര്‍,മെഡിക്കല്‍ ഓഫിസര്‍മാര്‍, 100 ശതമാനം നേടിയ സ്‌കൂള്‍ പ്രധാന അധ്യാപകര്‍ എന്നിവരെയാണ് ആദരിക്കുന്നത്.
 ജില്ലയില്‍ ആകെ 16 ആരോഗ്യ ബ്ലോക്കുകളാണ് ഉള്ളത്. ശതമാനം കുട്ടികളാണ് ചുങ്കത്തയില്‍ ഇതുവരെ കുത്തിവെപ്പ് എടുത്തിട്ടുള്ളത്.
ഡിസംബര്‍ 16 പെരിന്തല്‍മണ്ണയില്‍ നടക്കുന്ന ജില്ലാകലക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയിലാണ് മികച്ച നേട്ടം കൈവരിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ജില്ലാ കലക്ടര്‍ അമിത് മീണ ആദരിക്കുന്നത്.
കരുളായി (100.6) എടക്കര (99.9) ചാലിയര്‍(98.3)പോത്തുകല്‍ (96.9) അമമ്പലം (95) തുടങ്ങിയവയ പഞ്ചായത്തുകളാണ് ബ്ലോക്കില്‍ മികച്ച് രീതിയില്‍ വാക്‌സിനേഷന്‍ നടത്തിയത്.
നെടുങ്കയം ബദുല്‍സ്‌കൂള്‍, ജി.എല്‍.പി.എസ് വലന്തോട്, ബദല്‍സ്‌കൂള്‍ മുണ്ടക്കാവ്, ജി.എല്‍.പി.എസ്. മൂലേപ്പാടം, ബദല്‍സ്‌കൂള്‍, കോട്ടേപ്പാടം, ജി.എല്‍.പി.എസ് അമരമ്പലം, ബദുല്‍ സ്‌കൂള്‍ വാണിയമ്പുഴ,ബദല്‍ സ്‌കൂള്‍ കുട്ടിമല, ജി.എല്‍.പി.എസ്. വെണ്ടക്കുംപൊട്ടി, ബദുല്‍ സ്‌കൂള്‍ ചെമ്പ്ര,ബദുല്‍ സ്‌കൂള്‍ ചെട്ടിപ്പാടം, ബദുല്‍ സ്‌കൂള്‍ അമ്പുമല, ഐ.ജി.എം.എം. ആര്‍. ചന്തക്കുന്ന്, ജി.എല്‍.പി.എസ് കോണമുണ്ട. തുടങ്ങിയവ യാണ് 100 ശതമാനം കുത്തിവെപ്പ് എടുത്ത സ്‌കൂളുകള്‍.

 

date