Post Category
നിലമ്പൂരില്‍ ജില്ലാകലക്ടറുടെ ജനസമ്പര്‍ക്ക പരിപാടി 16 ന്
സാധാണക്കാരന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലകലക്ടര്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടി ഡിസംബര്‍ 16 ന് നിലമ്പൂരില്‍ നടക്കും. എല്ലാ മാസവും ശനിയാഴ്ച ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതില്‍ ആദ്യ പരിപാടിയാണ് നിലമ്പൂരില്‍ നടക്കുക. രാവിലെ ഒമ്പത് മണിമുതല്‍ വ്യാപാര ഭവന് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ഒരോ പരാതിക്കാരന്റെയും പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കും. പരാതികളില്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഉദ്യോഗസ്ഥരും ജനസമ്പര്‍ക്ക വേദിയിലുണ്ടാവും. നേരത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്കിയവരെയാണ് ആദ്യം പരിഗിണക്കുക. പുതിയ പരാതികളും വേദിയില്‍ സ്വീകരിക്കും.
date
- Log in to post comments