പാരലല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
ജില്ലയിലെ വിവിധ പാരലല്‍ കോളേജുകളില്‍ 201718 വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി (പ്ലസ്ടു) ഡിഗ്രി, പി.ജി. കോഴ്സുകളില്‍ പഠിക്കുന്ന പട്ടികജാതി, മറ്റര്‍ഹ സമുദായ വിദ്യാര്‍ത്ഥികളില്‍ നിന്ന് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ജാതി, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ്/ഹയര്‍ സെക്കണ്ടറി മാര്‍ക്ക് ലിസ്റ്റ്/ഡിഗ്രി മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 10 ന് മുമ്പ് സ്ഥാപനത്തിലെ പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്‍കണം. പുതുതായി ഒ.ഇ.സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയ വിദ്യാര്‍ത്ഥികള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. പരിധി പ്രതിവര്‍ഷം 6,00,000 രൂപ .
വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകള്‍ സ്റ്റേറ്റ്മെന്റ് സഹിതം പ്രിന്‍സിപ്പല്‍മാര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍മാര്‍ക്ക് ജനുവരി 20 നകം സമര്‍പ്പിക്കണം. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കുകയും അക്കാര്യം കത്തില്‍ രേഖപ്പെടുത്തുകയും ചെയ്യണം. പ്ലസ് വണ്‍ കോഴ്സിന് പഠിക്കുന്നവര്‍ ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിട്ടും പ്രവേശനം ലഭിച്ചിട്ടില്ല എന്നുള്ളതിന് നോഡല്‍ സ്കൂള്‍ മേധാവിയില്‍ നിന്നുള്ള സാക്ഷ്യപത്രം കൂടി അപേക്ഷയോടൊന്നിച്ച് ഹാജരാക്കേണ്ടതാണ്. അപേക്ഷയില്‍ യൂണിവേഴ്സിറ്റിയുടെ പേരും പ്രൈവറ്റ്/ഡിസ്റ്റന്‍സ് എഡ്യുക്കേഷന്‍ ആണോ എന്നും വ്യക്തമാക്കണം.
അപേക്ഷാ ഫാറവും കൂടുതല്‍ വിവരങ്ങളും കണ്ണൂര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, കണ്ണൂര്‍, എടക്കാട്, തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിക്കൂര്‍, കല്ല്യാശ്ശേരി, പാനൂര്‍ എന്നീ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
പി എന്‍ സി/4731/2017
- Log in to post comments