Skip to main content

അവലോകന യോഗം ചേര്‍ന്നു

 

ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിന് ജില്ലയുടെ ചുമതല കൂടിയുളള സാംസ്‌കാരികവകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് അവലോകനയോഗം നടത്തി. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ബി എസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതിയാണ് യോഗം വിലയിരുത്തിയത്. സര്‍ക്കാരിന്റെ നവകേരള മിഷനില്‍ പെടുന്ന ലൈഫ് മിഷന്‍, ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയുടെ പ്രവര്‍ത്തന പുരോഗതി യോഗം വിലയിരുത്തി. ഇലവീഴാപൂഞ്ചിറ, അയ്യന്‍പാറ, ഇല്ലിക്കല്‍കല്ല് എന്നിവ ഉള്‍പ്പെടുന്ന ഗ്രീന്‍ ടൂറിസം സര്‍ക്യൂട്ടുമായി ബന്ധപ്പെട്ട നിലവിലെ സ്ഥിതിയും യോഗം ചര്‍ച്ച ചെയ്തു. ജുഡീഷ്യല്‍ ക്വാര്‍ട്ടേഴ്‌സുകളുടെ നിര്‍മാണം, സ്ഥല പരമിതി അനുഭവപ്പെടുന്ന ജില്ലാ ജെയിലിന് പുതിയ സ്ഥലം കണ്ടെത്തല്‍, ശബരി റെയില്‍പ്പാതക്കുളള സ്ഥലമേറ്റെടുപ്പ്, ദേശീയജലപാതയ്ക്കായുളള ഡ്രഡ്ജിംഗ് തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. എഡിഎം കെ. രാജന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡെപ്യൂട്ടി കളക്ടര്‍മാര്‍, പ്ലാനിംഗ് ഉദ്യോഗസ്ഥര്‍, ശുചിത്വ മിഷന്‍ എഡിസി, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

                                                       (കെ.ഐ.ഒ.പി.ആര്‍-2120/17)    

 

date