വിവേകാനന്ദ സ്പര്‍ശം: ഉദ്ഘാടനം 16ന്
സ്വാമി വിവേകാനന്ദന്റെ കേരളം സന്ദര്‍ശനത്തിന്റെ 125-ാം വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ 16 വൈകിട്ട് നാലിന് തിരുനക്കര മൈതാനത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയര്‍മാന്‍ വി.എന്‍. വാസവന്‍ ആമുഖ പ്രഭാഷണം നടത്തും. അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ, പ്രബുദ്ധ കേരളം എഡിറ്റര്‍ സ്വാമി നന്ദാത്മജാനന്ദ മഹാരാജ്, ഗീ വര്‍ഗ്ഗീസ് മാര്‍ കൂറിലോസ്, എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ചെയര്‍മാന്‍ ഏഴാച്ചേരി രാമചന്ദ്രന്‍, ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പ്രൊഫ. കെ.ആര്‍ ചന്ദ്രമോഹന്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഡോ. എം.ജി ബാബുജി, ഡോ. പോള്‍ മണലില്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ്ജ് സ്വാഗതവും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം സെക്രട്ടറി അജിത് കെ. ശ്രീധര്‍ നന്ദിയും പറയും. പൊതു സമ്മേളനത്തിന് മുന്നോടിയായി ഉച്ചകഴിഞ്ഞ് മൂന്നിന് കളക്‌ട്രേറ്റ് വളപ്പില്‍ നിന്ന് ആരംഭിക്കുന്ന മാനവിക ഘോഷയാത്ര തിരുനക്കര മൈതാനത്ത് സമാപിക്കും.
വിവേകാനന്ദ സ്പര്‍ശത്തിന്റെ ഭാഗമായി മലയാളം മിഷന്റെയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. സ്വാമി വിവേകാന്ദനും കേരളം നവോത്ഥാനവും എന്ന വിഷയത്തില്‍ മണര്‍കാട് സെന്റ് മേരീസ് കോളേജിന്റെ സഹകരണത്തോടെ പ്രബന്ധമത്സരം സംഘടിപ്പിച്ചു. സിഎംഎസ് കോളേജിന്റെ സഹകരണത്തോടെ സ്വാമി വിവേകാനന്ദന്റെ ജീവിത ദൗത്യം എന്ന വിഷയത്തില്‍ പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു.
(കെ.ഐ.ഒ.പി.ആര്‍-2121/17)
- Log in to post comments