ഊര്‍ജ്ജ സംരക്ഷണ ബോധവത്ക്കരണ പരിപാടി നടത്തി
ഊര്‍ജ്ജ സംരക്ഷണ വാരാചരണത്തിന്റെ ഭാഗമായി കേരള എനര്‍ജി മാനേജ്‌മെന്റ്, നാഷണല്‍ സര്‍വ്വീസ് സ്‌കീം, ഐ.ടി.ഐ ഏറ്റുമാനൂര്‍, പള്ളിക്കത്തോട് യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ഊര്‍ജ്ജ സംരക്ഷണ ബോധവല്‍ക്കരണം നടത്തി. കോട്ടയം കളക്‌ട്രേറ്റില്‍ നടന്ന സിഗ്നനേച്ചര്‍ ക്യാമ്പയിന്റെ പ്രചരണ പരിപാടിയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി നിര്‍വ്വഹിച്ചു. ജില്ലാ കളക്‌ട്രേറ്റിലെ എല്ലാ ഓഫീസുകളിലും പ്രചരണ പരിപാടിയും നടത്തി. സിഗ്നേച്ചര്‍ ക്യാമ്പയിനില്‍ ഒപ്പുകള്‍ രേഖപ്പെടുത്തി കൊണ്ട് പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ കെ.ബി വിജയന്‍, പ്രോഗ്രാം ഓഫീസര്‍മാരായ സജിമോന്‍ തോമസ്, എന്‍.എസ് സതീശ് കുമാര്‍, വോളണ്ടിയര്‍ സെക്രട്ടറിമാരായ മോബിന്‍ ജോസഫ്, അരുണ്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
(കെ.ഐ.ഒ.പി.ആര്‍-2123/17)
- Log in to post comments