Skip to main content

കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ രക്ഷാപ്രവര്‍ത്തക നിയമനം

പൊന്നാനി കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ രക്ഷാ പ്രവര്‍ത്തന ബോട്ടിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് താല്‍കാലിക നിയമനത്തിന് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  
സ്രാങ്ക് (രണ്ട് എണ്ണം): യോഗ്യത: കേരള മൈനര്‍ പോര്‍ട്ടിസ് നല്‍കിയിട്ടുള്ള മാസ്റ്റര്‍ ക്രാഫ്റ്റ് റൂള്‍സ് / എം.എം.ഡി സര്‍ട്ടിഫിക്കറ്റ്, കടലില്‍ അഞ്ച് വര്‍ഷം ബോട്ട് ഓടിച്ച പരിചയം. പ്രായം 2018 ജനുവരി ഒന്നിന് 50 വയസ്സില്‍ കവിയാന്‍ പാടില്ല.
എഞ്ചിന്‍ ഡ്രൈവര്‍ (രണ്ട് എണ്ണം):  യോഗ്യത: കേരള മൈനര്‍ പോര്‍ട്ടീസ്/ഡയറക്ടര്‍ ഓഫ് പോര്‍ട്ടീസ് നല്‍കിയിട്ടുള്ളതും സെല്‍ഫ് പ്രൊപ്പല്‍ഡ്/ക്രാഫ്റ്റ് സ്റ്റീം/മോട്ടോര്‍ വെസ്റ്റല്‍ എന്നിവയുടെ എഞ്ചിന്‍ ഡ്രൈവര്‍ കോമ്പിറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, ഇതിനു പുറമെ  മെയിന്‍ എഞ്ചിന്‍ ജനറേറ്റര്‍, ബോട്ടിലെ ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവ കൈകാര്യ ചെയ്യുന്നതിനുള്ള അറിവും ഉണ്ടാവണം.  പ്രായം 2018 ജനുവരി ഒന്നിന് 50 വയസ്സ് കവിയാന്‍ പാടില്ല.
ലാസ്‌ക്കര്‍ (രണ്ട് എണ്ണം): യോഗ്യത:  കേരള മൈനര്‍ ഫോര്‍ട്ട്‌സ് / ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോര്‍ട്ടീസ് നല്‍കിയിട്ടുള്ള ലാസ്‌ക്കര്‍ സര്‍ട്ടിഫിക്കറ്റ് ഇതിനു പുറമെ കടലില്‍ ജോലി ചെയ്തിട്ടുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം.  പ്രായം 2018 ജനുവരി ഒന്നിന് 50 വയസ്സ് കവിയാന്‍ പാടില്ല.  
മൈറൈന്‍ റെസ്‌ക്യൂ ഹോം ഗാര്‍ഡ് (ഒരണ്ണം):  യോഗ്യത:  ഏഴാം ക്ലാസ്, അഞ്ച് വര്‍ഷം പുറം കടലില്‍ ജോലി ചെയ്ത പരിചയം. കടലില്‍ രക്ഷാ പ്രവര്‍ത്തനം നടത്താനുള്ള കഴിവും ഉണ്ടാവണം.  പ്രായം 2018 ജനുവരി ഒന്നിന് 24 വയസ്സ് പൂര്‍ത്തിയാവണം.
മേല്‍ പറഞ്ഞ തസ്തികകള്‍ക്ക്  കുറഞ്ഞത് 5.6 അടി ഉയരം, നെഞ്ചളവ് 85 സെ.മീ. വികാസം അഞ്ച് സെ.മീ. ദൂരകാഴ്ച 6/6, സമീപ കാഴ്ച 0.5 സ്റ്റെല്ലന്‍.  വര്‍ണ്ണാന്ധത, നിശാന്ധത എന്നിവ പാടില്ല.  രേഖകളും ബയോഡാറ്റയും അടങ്ങുന്ന അപേക്ഷ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തില്‍ ഡിസംബര്‍ 31ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.

 

date