Skip to main content

സ്‌ട്രോക്കും പുനരധിവാസവും: സൗജന്യ ഓണ്‍ലൈന്‍ സെമിനാര്‍

വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്  നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  സ്പീച്ച് ആന്റ് ഹിയറിങ്ങുമായി സഹകരിച്ച്  ''സ്‌ട്രോക്കും പുനരധിവാസവും'' വിഷയത്തെ അധികരിച്ച് രക്ഷിതാക്കള്‍ക്കും സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും സ്‌പെഷ്യല്‍ എഡ്യൂകേറ്റര്‍മാര്‍ക്കുമായി സൗജന്യ ഓണ്‍ലൈന്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. എസ്.എ.ടി ആശുപത്രീ ന്യൂറോളജി വിഭാഗത്തിലെ ഡോ: ബിന്ദു തങ്കപ്പന്‍ സെമിനാറിന് നേതൃത്വം നല്‍കും. ജില്ലയില്‍ സെമിനാറില്‍ പങ്കെടുക്കുന്നതിനായി  സജ്ജീകരണങ്ങള്‍ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഒരുക്കിയിട്ടുണ്ട്.
ഡിസംബര്‍ 16 ന്  രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒന്ന്‌വരെയാണ് സെമിനാര്‍. തല്‍സമയ വീഡിയോ സെമിനാറില്‍  പങ്കെടുക്കുന്നവര്‍ക്ക് വിദഗ്ദരുമായി ഓണ്‍ലൈനില്‍ നേരിട്ട്  സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

 

date