ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ ധനസഹായം
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി മലബാര്‍ ദേവസ്വം ബോര്‍ഡ് മുഖേന ധനസഹായം ലഭിക്കുന്നതിന് ക്ഷേത്രഭരണാധികാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ഡിസംബര്‍ 30നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ മലപ്പുറം ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കണം. ബോര്‍ഡിന്റെ പരിധിയിലുള്ള സ്വകാര്യക്ഷേത്രങ്ങള്‍ക്കും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങള്‍ക്കും അനുവദനീയമായ തോതില്‍ ധനസഹായം അനുവദിക്കുന്നതാണ്. വിശദവിവരവും, അപേക്ഷാഫോമിന്റെ മാതൃകയും മലബാര്‍ ദേവസ്വം ബോര്‍ഡ് മലപ്പുറം ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും ാമഹമയമൃറല്മംെീാ.സലൃമഹമ.ഴീ്.ശി ലും ലഭിക്കും. ഡിസംബര്‍ 30 ന് ശേഷം ലഭിക്കുന്നതും നിശ്ചിത മാതൃകയിലല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
- Log in to post comments