വിജയ കുതിപ്പ് തുടരാന്‍ വിജയഭേരി
ജില്ലയുടെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിജയഭേരി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുന്നു. 100 ശതമാനം വിജയം 10 ശതമാനം പേര്‍ക്ക് എ പ്ലസ് എന്ന ലക്ഷ്യം മുമ്പില്‍ കണ്ടു കൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. എല്ലാ സ്‌കൂളിലും എ പ്ലസ് ലഭിക്കാന്‍ സാധ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ തുടങ്ങി കഴിഞ്ഞു. അര്‍ദ്ധ വാര്‍ഷിക പരീക്ഷയില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ ജനുവരി - ഫെബ്രുവരി മാസങ്ങളിലായി നടക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ എ പ്ലസ് എണ്ണം കുറഞ്ഞ ഗണിതം, സോഷ്യല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് മോഡല്‍ ചോദ്യ പേപ്പറുകളും റിവിഷന്‍ മെറ്റീരിയലുകളും വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കി വരുന്നു.
റിവിഷന്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന് ഗണിതത്തിന് ഇ-മാത്സ് എന്ന പേരില്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠനത്തിന് പ്രത്യേക സിഡികള്‍ സ്‌കൂളുകളിലെത്തിച്ച് കഴിഞ്ഞു. സോഷ്യല്‍ സയന്‍സിനുള്ള സിഡി തയ്യാറായി വരുന്നു.
പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും കൂടുതല്‍ ഊര്‍ജ സ്വലമാക്കുന്നതിനുമായി ഹൈസ്‌കൂള്‍ വിജയഭേരി കോ-ഓഡിനേറ്റര്‍മാരുടെ യോഗം ഡിസംബര്‍ 18 ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. എല്ലാ കോ-ഓഡിനേറ്റര്‍മാരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്‍ അറിയിച്ചു.
- Log in to post comments