Skip to main content

അപേക്ഷ ക്ഷണിച്ചു

 

    തിരുവനന്തപുരം നഗരസഭ നടപ്പാക്കുന്ന പദ്ധതിയായ ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ സെക്യൂരിറ്റി തൊഴിലധിഷ്ഠിത കോഴ്‌സിലേയ്ക്ക് നഗരസഭ പരിധിയിലുള്ള യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
    യോഗ്യത: ബി ടെക് / ബി.ഇ / ബി.സി.എ / ബി.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) / എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) / എം.സി.എ / എം. ടെക്.  പരമാവധി പ്രായം 28 വയസ്.  സൗജന്യ പരിശീലനം  വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയതലത്തില്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതും തൊഴില്‍ ഉറപ്പുവരുത്തുന്നതുമാണ്.  ഇതിനായുള്ള രജിസ്‌ട്രേഷന്‍ കോണ്‍ഫറന്‍സ് ഹാള്‍ (കോഫി ഹൗസിന് മുകളില്‍) നഗരസഭാ ഓഫീസ് അങ്കണത്തില്‍ ഡിസംബര്‍ 19 ന് രാവിലെ 10.30 ന് നടക്കും.  ഫോണ്‍: 9995444585.
 

date