Skip to main content

സപ്‌ളൈകോ ക്രിസ്മസ് ജില്ലാ ഫെയര്‍ ഡിസംബര്‍ 17 മുതല്‍

 

കൊച്ചി: സപ്‌ളൈകോ ക്രിസ്മസ് ജില്ലാ ഫെയര്‍ ഡിസംബര്‍ 17 രാവിലെ 10-ന് ഭക്ഷ്യ പൊതുവിതരണമന്ത്രി പി തിലോത്തമന്‍ മറൈന്‍ ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംഎല്‍എ അദ്ധ്യക്ഷനായിരിക്കും. കെ വി തോമസ് എംപി ആദ്യവില്പന നിര്‍വഹിക്കും. മേയര്‍ സൗമിനി ജെയിന്‍ മുഖ്യപ്രഭാഷണം നടത്തും. എംഎല്‍എമാരായ വി കെ ഇബ്രാഹിംകുഞ്ഞ്, പി ടി തോമസ്, കെ ജെ മാക്‌സി, എം സ്വരാജ്, ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആശ സനല്‍, കൊച്ചിന്‍ കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ്  കെ ജെ ആന്റണി, ജിസിഡിഎ ചെയര്‍മാന്‍ അഡ്വ സി എന്‍ മോഹനന്‍, മുന്‍ എംപി പി രാജീവ്, മുന്‍ എംഎല്‍എ പി രാജു, സപ്‌ളൈകോ ജനറല്‍ മാനേജര്‍ കെ വേണുഗോപാല്‍, റീജിയണല്‍ മാനേജര്‍ ബെന്നി ജോസഫ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. ഓണത്തോടനുബന്ധിച്ച് സപ്‌ളൈകോ നടത്തിയ  സമ്മാനമഴ നറുക്കെടുപ്പിലെ വിജയിക്കുള്ള സ്വര്‍ണനാണയം  ചടങ്ങില്‍ വിതരണം ചെയ്യും. ഡിസംബര്‍ 17 മുതല്‍ 24 വരെയാണ് ക്രിസ്മസ് ഫെയര്‍.
 

date