Skip to main content

കളക്ടറുടെ പൊതുജന പരാതിപരിഹാര  അദാലത്ത്  ഇന്ന് (ഡിസം 16) കാട്ടാക്കടയില്‍

 

    വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തര തീര്‍പ്പ് കല്‍പ്പിക്കുന്നതിന് സര്‍ക്കാര്‍ വിഭാവനം ചെയ്ത ജില്ലാ കളക്ടറുടെ  പൊതുജനപരാതി പരിഹാര അദാലത്ത് ഇന്ന് (ഡിസം 16) കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും.   അദാലത്ത് രാവിലെ 10 മണിക്ക് ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും.
    കാട്ടാക്കട താലുക്കിലെ 13 വില്ലേജുകള്‍ കേന്ദ്രീകരിച്ചുള്ള വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട  പരാതികളാണ് അദാലത്തില്‍ പരിഗണിക്കുകയെന്ന് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.   പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിനുള്ള അവസരമൊരു ക്കിയിട്ടുണ്ടെന്നും ഇത് പരമാവധി പ്രയോജനപ്പെടുത്തണം.  പരാതികള്‍ വേദിയില്‍തന്നെ തീര്‍പ്പാക്കും.  കൂടുതല്‍ നടപടികള്‍ ആവശ്യമായവ സമയബന്ധിതമായി പരിഹരിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കും.  അവ പരിഹരിക്കപ്പെടുന്നത് കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തുമെന്നും അവര്‍ പറഞ്ഞു. 
    മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, റീ സര്‍വേ, റേഷന്‍ കാര്‍ഡ് എന്നിവ സംബന്ധിച്ച പരാതികള്‍, കോടതികളുടെയും കമ്മിഷനുകളുടെയും പരിഗണനയിലിരിക്കുന്ന വിഷയങ്ങള്‍, സ്റ്റാറ്റിയൂട്ടറിയായി ലഭിക്കേണ്ട പരിഹാരം എന്നിവ അദാലത്തില്‍ പരിഗണിക്കില്ല.  
     അദാലത്തില്‍  ശശി തരൂര്‍ എം.പി, എം.എല്‍.എ മാരായ ഐ.ബി സതീഷ്, സി.കെ ഹരീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, സബ്കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
 

date