Skip to main content

ഖാദിക്ക് റിബേറ്റ്

ക്രിസ്തുമസ്സ്-പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ഡിസംബര്‍ 18 മുതല്‍ 30 വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 10 ശതമാനം അധിക റിബേറ്റ് അനുവദിച്ചു. ഇക്കാലയളവില്‍ ഖാദി കോട്ടണ്‍-സില്‍ക്ക്-സ്പണ്‍ സില്‍ക്ക് തുണി ഉല്‍പ്പന്നങ്ങള്‍ക്കും ഖാദി-സില്‍ക്ക് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്കും 30 ശതമാനം റിബേറ്റ് ലഭിക്കും. ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള വില്പന കേന്ദ്രങ്ങളിലും, ഖാദി ബോര്‍ഡിന്റെയോ കേന്ദ്ര ഖാദി കമ്മീഷന്റെയോ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന വില്പന കേന്ദ്രങ്ങളിലും ആനുകൂല്യം ലഭിക്കും.

പി.എന്‍.എക്‌സ്.5343/17

date