Skip to main content

കെ മാറ്റ് കേരള പരീക്ഷ : അപേക്ഷകള്‍ ജനുവരി 19 വരെ സ്വീകരിക്കും

 എം.ബി.എ പ്രവേശന പരീക്ഷ (2018-19) ഫെബ്രുവരി നാലിന് നടത്തും. പരീക്ഷക്കുള്ള അപേക്ഷ ഓണ്‍ലൈനായി സ്വീകരിച്ചുവരികയാണ്. ഇതിനായുള്ള അപേക്ഷകള്‍ ഇതുവരെയും സമര്‍പ്പിക്കാത്തവര്‍ ജനുവരി 19 നു മുമ്പ് ഓണ്‍ലൈനായി സമര്‍പ്പിക്കണം.

കേരള യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തിലും മേല്‍നോട്ട സമിതിയുടെ നിയന്ത്രണത്തിലും നടത്തുന്ന കെമാറ്റ് കേരള പ്രവേശന പരീക്ഷക്ക് kmatkerala.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.  സ്വീകരിക്കുന്ന അവസാന തീയതി 2018 ജനുവരി 19. കൂടുതല്‍ വിവരങ്ങള്‍ക്കുവേണ്ടി പ്രവേശന മേല്‍നോട്ട സമിതിയുടെ ഹെഡ് ഓഫീസിലെ 0471-2335133, 8547255133 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

പി.എന്‍.എക്‌സ്.5344/1717

date