Skip to main content

പാട്ടകര്‍ഷകരുടെ മുഴുവന്‍ നെല്ലും ഏറ്റെടുക്കും

 

ജില്ലയില്‍ പാട്ടകൃഷി ചെയ്യുന്ന മുഴുവന്‍ കര്‍ഷകരുടെയും നെല്ല് ഏറ്റെടുക്കുമെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഗോഡൗണ്‍ നിറഞ്ഞ മില്ലുകള്‍ക്ക് അവയ്ക്ക് അനുവദിച്ച പാടശേഖരങ്ങളില്‍ നിന്നും പാട്ടകര്‍ഷകരുടെ നെല്ലെടുക്കാന്‍ തടസ്സമുണ്ടെങ്കില്‍ സജ്ജമായ പകരം മില്ലുകളെ നിയോഗിക്കും. ഇതിനായി റിഅലോട്ട്മെന്‍റ് നല്‍കിയിട്ടുണ്ട്. നെല്ലെടുപ്പിന് സപ്ലൈകോ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പാട്ടകര്‍ഷകരുടെയും നെല്ല് സംഭരിക്കുന്നതിന് നിലവില്‍ തടസ്സങ്ങളില്ല.  നെല്ലേറ്റെടുക്കുന്നതിനായി  സപ്ലൈകോ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കൃഷിഭൂമിയുടെ പാട്ടച്ചീട്ട്  നിര്‍ബന്ധമാണെങ്കിലും സ്ഥലമുടമയുടെ ഒപ്പ് ആവശ്യമില്ലാത്തതിനാല്‍ ഉടമയുടെ അനുമതിക്കായി കാത്തുനില്‍ക്കാതെ തന്നെ സപ്ലൈകോ വഴി സംഭരണം ഉറപ്പാക്കാം. സ്വന്തം കൃഷിഭൂമിയില്‍ കൃഷിയിറക്കുന്ന മറ്റു കര്‍ഷകരെപ്പോലെ പാട്ടകൃഷിക്കാര്‍ക്കും  സ്വന്തമായോ അക്ഷയ കേന്ദ്രം മുഖേനയോ രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ഇതുവരെ എല്ലാ വിഭാഗം കര്‍ഷകരില്‍ നിന്നുമായി 96000 രജിസ്ട്രേഷനുകളാണ് നടന്നിട്ടുള്ളത്. പാട്ടകൃഷിക്കാരുടെ നെല്ലെടുപ്പ് വൈകുന്നതു സംബന്ധിച്ചോ മറ്റോ ഇതുവരെ കൃഷിഭവനിലോ സപ്ലൈകോയിലോ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. 

date