പി.എസ്.സി പ്രമാണ പരിശോധന
സര്‍വ്വേ ആന്റ് ലാന്റ് റെക്കോര്‍ഡ്സ് വകുപ്പില്‍ സര്‍വ്വേയര്‍ ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍ 415/15) തസ്തികയുടെ നവംബര്‍ ഏഴിന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിലുള്‍പ്പെട്ട മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളുടെ ഒറ്റത്തവണ വെരിഫിക്കേഷന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് കോഴിക്കോട് മേഖലാ ഓഫീസില്‍ ഡിസംബര്‍ 15 മുതല്‍ 2018 ജനുവരി മൂന്ന് വരെ രാവിലെ 10 മുതല്‍ നടത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അറിയിപ്പ് പ്രൊഫൈല്‍ മെസേജ്/എസ്.എം.എസ് മുഖേന നല്‍കിയിട്ടുണ്ട്. ഈ തസ്തികയിലേയ്ക്ക് ആവശ്യമായ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, (എസ്.സി./എസ്.ടി-ക്കാര്‍ക്ക് മാത്രം), നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് (മറ്റു പിന്നാക്ക സമുദായം), സ്പോര്‍ട്സ്/എക്സ് സര്‍വീസ്മെന്‍ സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ജോലിയുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ്/റസീപ്റ്റ്, ഭിന്നശേഷി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രൊഫൈലില്‍ അപ്ലോഡ് ചെയ്ത് ഒറിജിനല്‍ സര്‍ട്ടഫിക്കറ്റ് സഹിതം നിശ്ചിത സ്ഥലത്തും തീയതിയിലും സമയത്തും നേരിട്ട് ഹാജരാകണം. യോഗ്യതകളും മറ്റ് അനുബന്ധ രേഖകളും നേരത്തെ വെരിഫൈ ചെയ്ത് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ വീണ്ടും സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകേണ്ട. കൂടുതല്‍ വിവരങ്ങള്‍ക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍-0495-2371500.
പി.എന്‍.എക്സ്.5352/17
- Log in to post comments