Post Category
ലോകകേരള സഭ : പ്രവാസിക്ഷേമ സംഘടനകളുടെ യോഗം 19ന്
ജനുവരി 12, 13 തിയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന ലോക കേരള സഭ വിജയിപ്പിക്കുന്നതിന് കേരളത്തിലെ പ്രവാസികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുടെ യോഗം ഡിസംബര്‍ 19 വൈകിട്ട് മൂന്നിന് തമ്പാനൂര്‍ ചൈത്രം ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. പ്രവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ അറിയിക്കണമെന്ന് കേരള പ്രവാസിക്ഷേമ ബോര്‍ഡ് ചെയര്മാന് അറിയിച്ചു.
പി.എന്‍.എക്സ്.5355/17
date
- Log in to post comments