Skip to main content

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍ 

 

തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ചീഫ് ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ വാഹനങ്ങള്‍ മണ്ഡലത്തില്‍ ഉടനീളം ഉപയോഗിക്കാം. 

സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലേക്കും ഓരോ വാഹനങ്ങള്‍ അനുമതിവാങ്ങി ഉപയോഗിക്കാം. 

ഓരോവാഹനത്തിലും ഡ്രൈവര്‍ ഉള്‍പ്പെടെ പരമാവധി അഞ്ച്  പേരെ മാത്രമെ അനുവദിക്കൂ.

സ്ഥാനാര്‍ഥി മണ്ഡലത്തില്‍ ഹാജരല്ലെങ്കില്‍ മറ്റാര്‍ക്കും സ്ഥാനാര്‍ഥിക്ക് അനുവദിച്ച വാഹനം ഉപയോഗിക്കാന്‍ പാടുള്ളതല്ല. 

വാഹനങ്ങളില്‍ വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വിന്‍ഡ് സ്‌ക്രീനില്‍ തന്നെ പതിക്കേണ്ടതാണ്. 

സ്ഥാനാര്‍ഥിക്കോ ഏജന്റിനോ പ്രവര്‍ത്തകര്‍ക്കോ അനുവദിച്ചിട്ടുളള വാഹനങ്ങളില്‍ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കാന്‍ പാടില്ല. 

തെരഞ്ഞെടുപ്പുദിവസം അനുവദിക്കപ്പെട്ട വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.

സ്ഥാനാര്‍ഥി മേല്‍പറഞ്ഞ അനുമതി കൂടാതെ ഉപയോഗിക്കുന്ന വാഹനഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹനനിയമപ്രകാരം നടപടി സ്വീകരിക്കുന്നതാണ്.  

സ്വകാര്യ വാഹനങ്ങളില്‍ ഉടമസ്ഥര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ പോകുന്നതില്‍ തടസമില്ല.  

തെരഞ്ഞെടുപ്പുമായി ബന്ധമില്ലാത്ത സ്വകാര്യ ആവശ്യങ്ങള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന്മേല്‍ നിയന്ത്രണങ്ങള്‍ ബാധകമല്ല. 

സ്വകാര്യ വാഹനങ്ങള്‍ വോട്ടെടുപ്പുകേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കാന്‍ പാടില്ല. 

പോളിംഗ്‌സ്റ്റേഷന്റെ100 മീറ്റര്‍ പരിധിക്കുള്ളില്‍ പൊതുസ്ഥലത്തോ സ്വകാര്യസ്ഥലത്തോ യാതൊരുവിധത്തിലും വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രവര്‍ത്തികളോ, പോസ്റ്ററുകളോ ബാനറുകളോ അനുവദിക്കുന്നതല്ല.  

പോളിംഗ്‌സ്റ്റേഷന്റെ100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ഫോണ്‍, കോഡ്‌ലസ്സ് ഫോണ്‍ എന്നിവ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഉപയോഗിക്കാന്‍ പാടുള്ളതല്ല. 

വോട്ടേഴ്‌സ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ പേരോ ചിഹ്നമോ, പാര്‍ട്ടിയുടെ പേരോ ഉപയോഗിക്കാന്‍ പാടുള്ളതല്ല

പോളിംഗ് സമയത്ത് പോളിംഗ് ബൂത്തുകള്‍ക്കുള്ളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ സ്വിച്ച്ഓഫ്‌ചെയ്യേണ്ടതും ആവശ്യമെങ്കില്‍ ബൂത്തിനു പുറത്തുപോയി സംസാരിക്കേണ്ടതുമാണ്. 

പോളിംഗ് ദിവസം പോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത്‌ലവല്‍ ഓഫീസര്‍മാര്‍ക്ക് വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്തുകളില്‍ മൊബൈല്‍ഫോണ്‍, വോട്ടര്‍പട്ടിക, വോട്ടര്‍ സ്‌ളിപ്പ് എന്നിവ സഹിതം നിലകൊള്ളാവുന്നതാണ്. 

പോളിംഗ്‌സ്റ്റേഷന്റെ100 മീറ്റര്‍പരിധിക്കുള്ളില്‍ ലൗഡ്‌സ്പീക്കര്‍, മെഗാഫോണ്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുള്ളതും യാതൊരുതരത്തിലുള്ള ക്രമവിരുദ്ധമായ പ്രവൃത്തികള്‍ അനുവദിക്കുന്നതുമല്ല. 

റെക്കോര്‍ഡ് ചെയ്ത ശബ്ദങ്ങളോ ആംപ്ലിഫയറുകളോ ഉപയോഗിച്ചാല്‍ അത്തരം ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുക്കും.

ഉച്ചത്തില്‍ പ്രഭാഷണം നടത്തുന്നത് അനുവദനീയമല്ലാത്തതും ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് അംഗീകൃത പാസ് കൃത്യമായി പ്രദര്‍ശിപ്പിക്കേണ്ടതാണ്.  

തെരഞ്ഞെടുപ്പു പ്രചാരണത്തിനായി മണ്ഡലത്തിനു പുറത്തുനിന്നും എത്തിയിട്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ (മണ്ഡലത്തില്‍ വോട്ട് ഇല്ലാത്തവര്‍) തെരഞ്ഞെടുപ്പ് പ്രചാരണ സമയം അവസാനിക്കുന്ന മുറയ്ക്ക് മണ്ഡലം വിട്ടുപോകേണ്ടതാണ്. 

തെരഞ്ഞെടുപ്പുദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നതിനു ഒരുമണിക്കൂര്‍ മുമ്പായി മോക്‌പോള്‍ ആരംഭിക്കുന്നതിനാല്‍ പ്രസ്തുതസമയത്ത് പോളിംഗ് ഏജന്റുമാര്‍ 

പോളിംഗ്‌സ്റ്റേഷനില്‍ എത്തിച്ചേരേണ്ടതാണ്. 

പോളിംഗ് സ്റ്റേഷനു 200 മീറ്റര്‍ പരിധിയിലുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളുടെ പ്രവര്‍ത്തനം അടിയന്തിരമായി അവസാനിപ്പിക്കേണ്ടതാണ്.                  (ഇലക്ഷന്‍: 229/19)

date