Skip to main content

കനത്തമഴയ്ക്ക് സാധ്യത:  ജനങ്ങള്‍ ജാഗ്രത പാലിക്കണം

 
    ജില്ലയില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്തമഴ, ശക്തമായ കാറ്റ്, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 
 ജാഗ്രതാ നിര്‍ദേശം 
സംസ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുന്ന വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 8 വരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ പൊതുജനങ്ങള്‍ കാര്‍മേഘം കണ്ടുതുടങ്ങുന്നത് മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും ഇടിമിന്നല്‍ ദൃശ്യമല്ലാത്ത് സാഹചര്യത്തില്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഇത്തരം ഇടിമിന്നല്‍ അപകടകരവും മനുഷ്യ ജീവനും വൈദ്യത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതുമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

date