Skip to main content

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആനുകൂല്യ വിതരണം 23ന്  മന്ത്രി റ്റി.പി. രാമകൃഷ്ണന്‍് ഉദ്ഘാടനം ചെയ്യും.

 

    കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും ആശ്രിതര്‍ക്കുമുള്ള ആനുകൂല്യ വിതരണവും ബോധവത്ക്കരണ സെമിനാറും ഡിസംബര്‍  23ന്  നടക്കും.  രാവിലെ 10.30ന്  നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി തൊഴില്‍- എക്സൈസ് വകുപ്പ് മന്ത്രി റ്റി.പി. രാമകൃഷ്ണന്‍ മരണാനന്തര ധനസഹായം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ. അധ്യക്ഷനാകുന്ന പരിപാടിയില്‍ പി.ഉണ്ണി എം.എല്‍.എ. ചികിത്സാ ധനസഹായം വിതരണം ചെയ്യും. വിവാഹ ധനസഹായ വിതരണം കെ.ബാബു എം.എല്‍.എ.യും പെന്‍ഷന്‍ വിതരണം മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ.യും നിര്‍വഹിക്കും. ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: എം.എസ്. സ്കറിയ മുഖ്യപ്രഭാഷണം നടത്തും. ബോര്‍ഡ് ഡയറക്റ്റര്‍മാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കും. 

date