Skip to main content

ഏഴാംതരംതുല്യതാ പരീക്ഷ

 

                സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷ ഡിസംബര്‍ 16, 17 (ശനി, ഞായര്‍) ദിവസങ്ങളില്‍ ജില്ലയിലെ 19 സ്‌ക്കൂളുകളില്‍ നടക്കും. 16 ന് രാവിലെ 9.30ന് മലയാളം, 11.45ന് ഇംഗ്ലീഷ്, 3ന് ഹിന്ദി, 17 ന് രാവിലെ 9.30ന് സാമൂഹ്യശാസ്ത്രം, 11.45ന് അടിസ്ഥാന ശാസ്ത്രം, 2.30ന് ഗണിതം എന്നീ ക്രമത്തിലാണ് പരീക്ഷ. പഠിതാക്കള്‍ രാവിലെ 9.15ന് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമായി അതത് പരീക്ഷാകേന്ദ്രങ്ങളിലെത്തണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 450 പേരാണ് തുല്യതാ പരീക്ഷ എഴുതുന്നത്.

date