Skip to main content

ഇഗ്നോ കോഴ്‌സ് അക്ഷയകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താം.

 

                ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ വിവിധ കോഴ്‌സുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, രജിസ്‌ട്രേഷന്‍ പുതുക്കല്‍, പരീക്ഷ ഫീസ് അടക്കല്‍ എന്നിവ ജില്ലയിലെ അക്ഷയകേന്ദ്രങ്ങളില്‍ നടത്താം.ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബര്‍ 31 ആണ്.ഇതിന്റെ ഭാഗമായി ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫെറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. ഇഗ്‌നോ റീജിനല്‍ ഡയറക്ടര്‍, പ്രമീള, ഇഗ്‌നോ  കോഓര്‍ഡിനര്‍ ഷാജു, ജിപ്‌സണ്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ ജെറിന്‍ സി ബോബന്‍, അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ , ജിന്‍സി ജോസഫ് എന്നിവര്‍ സംസാരിച്ചു.

date