Skip to main content

ക്രിസ്തുമസ് ജില്ലാ ഫെയര്‍ : ഉദ്ഘാടനം  മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും 

 

 

കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ഈ വര്‍ഷത്തെ കോട്ടയം ജില്ലാ ക്രിസ്തുമസ് ഫെയര്‍ ഇന്ന് (ഡിസംബര്‍ 16) വൈകിട്ട് നാലിന് കോട്ടയം സപ്ലൈകോ കോംപ്ലക്‌സില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ അളവ്-തൂക്ക വകുപ്പു മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി. ആര്‍ സോന ആദ്യ വില്പന നടത്തും. ജില്ലാ കളക്ടര്‍ ഡോ. ബി.എസ് തിരുമേനി, മുനിസിപ്പല്‍ കൗണ്‍സിലര്‍ എസ്. ഗോപന്‍, മുന്‍ എം.എല്‍.എ വി.എന്‍ വാസവന്‍,  സി. കെ ശശിധരന്‍, ജോഷി ഫിലിപ്പ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ. വേണുഗോപാല്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍. പി ശ്രീലത നന്ദിയും പറയും. ഡിസംബര്‍ 16 മുതല്‍ 24 വരെയാണ് ക്രിസ്തുമസ് ഫെയര്‍ നടക്കുക.  ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഓണക്കാലത്ത് സപ്ലൈകോ സംഘടിപ്പിച്ച  'ഓണം സമ്മാന മഴ'  പദ്ധതിയിലെ വിജയികള്‍ക്കുളള സമ്മാനദാനവും ഉണ്ടായിരിക്കും. 

                                                    (കെ.ഐ.ഒ.പി.ആര്‍-2127/17)

date