Skip to main content

മത്സരവിജയികള്‍ 

 

കോട്ടയം  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പെയിന്റിംഗ്, ഉപന്യാസ മത്സരങ്ങളില്‍  വിജയികളായവരെ പ്രഖ്യാപിച്ചു. പെയിന്റിംഗ് മത്സരത്തില്‍ എന്‍എസ്എസ് ഇ.എം.എച്ച്.എസ് പെരുന്ന സ്‌കൂളിലെ എന്‍.ഹരിഗോവിന്ദാണ് ഒന്നാമതെത്തിയത്.  അതുല്‍ എസ്. രാജ് (എം.ഡി സെമിനാരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോട്ടയം), ദേവു പി. ദാസ് (നേതാജി ഹൈസ്‌കൂള്‍ പ്രമാടം, പത്തനംതിട്ട) എന്നിവര്‍ രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. ഉപന്യാസ മത്സരത്തില്‍  മേഘ്‌ന എം.ആര്‍ (ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍), ബെനീറ്റാ ജസ്റ്റീസ് (ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂള്‍), ഗോകുല്‍ കുമാര്‍ (സെന്റ് തോമസ് എച്ച് എസ്എസ്,പാല) എന്നിവര്‍  ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 13 മുതല്‍ 17 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.  'ഇന്നത്തെ ടൂറിസം', കേരളത്തിന്റെ വിനോദ സഞ്ചാര വികസന സാധ്യതകളും വെല്ലുവിളികളും എന്നതായിരുന്നു വിഷയം. 'പര്യടന്‍ പര്‍വ്' എന്ന വിനോദസഞ്ചാരാഘോഷം കേന്ദ്ര-സംസ്ഥാന വിനോദ സഞ്ചാര വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിലാണ്  സംഘടിപ്പിച്ചത്. 

                                                   (കെ.ഐ.ഒ.പി.ആര്‍-2130/17)

date