Skip to main content

എറണാകുളം-അറിയിപ്പുകള്‍

വിമുക്തഭടന്മാരുടെ മക്കള്‍ക്കുളള പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

കൊച്ചി: പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകളില്‍ ഈ വര്‍ഷം (2018-19) പഠനം തുടങ്ങിയ വിമുക്ത ഭടന്മാരുടെ മക്കള്‍ക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് നല്‍കുന്ന െ്രെപം മിനിസ്റ്റര്‍ സ്‌കോളര്‍ഷിപ്പിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും, അപേക്ഷകള്‍ സാങ്കേതിക തകരാര്‍ മൂലം നിരസിക്കപ്പെട്ടവര്‍ക്കും മെയ് അഞ്ച് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04842422239. 

ലിഫ്റ്റ് ഓപ്പറേറ്റര്‍; താത്കാലിക ഒഴിവ്

കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ കാഴ്ച സംബന്ധമായ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി/തത്തുല്യം, ആറ് മാസത്തെ ലിഫ്റ്റ് ഓപ്പറേറ്ററായിട്ടുളള പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്. പ്രായം 2019 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ(നിയമാനുസൃത വയസിളവ് ബാധകം). ശമ്പള സ്‌കെയില്‍ 18000-41500. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മെയ് 10ന് മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. കാഴ്ച സംബന്ധമായ ഭിന്നശേഷിക്കാരുടെ അഭാവത്തില്‍ കേള്‍വി, അസ്ഥി സംബന്ധമായ ഭിന്നശേഷിക്കാരെയും പരിണിക്കും.

ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്

കൊച്ചി: സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്ന പി.എസ്.സി അംഗീകാരമുളള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. കോണ്ടാക്ട് ക്ലാസുകളും ഇന്റേണ്‍ഷിപ്പും, പ്രൊജക്ട് വര്‍ക്കും പഠനപരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 7034411234 നമ്പരുകളിലും wwws.rccc.in/wwws.rc.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇലക്ട്രിക് മെയിന്റനന്‍സ് ജോലികള്‍ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ചെയ്യുവാന്‍ താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 20 വൈകിട്ട് മൂന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ നേരിട്ട് അറിയാം.

താത്കാലിക നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഡെസ്‌കിലേക്ക് ഡിഗ്രി, പി.ജി.ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്‌സ് യോഗ്യതയുളള  പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 27 രാവിലെ 11ന് സൂപ്രണ്ടിന്റെ ചേമ്പറില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ക്വട്ടേഷന്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം ജില്ലാ ജയിലിലേക്ക് 2019-20 സാമ്പത്തിക വര്‍ഷം പ്രതിമാസം ഏകദേശം 200 ഓളം വാണിജ്യ പാചകവാതകം സിലിണ്ടര്‍ (19 കെ.ജി) വിതരണം ചെയ്യുന്നതിന് കരാറടിസ്ഥാനത്തില്‍ മത്സര സ്വഭാവമുളള മുദ്രവച്ച ക്വട്ടേഷനുകള്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഏപ്രില്‍ 27 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842428520.

താത്കാലിക നിയമനം

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി മെഡിക്കല്‍ സ്‌റ്റോറിലേക്ക് എസ്.സി/എസ്.റ്റി വിഭാഗത്തില്‍പ്പെട്ട ഫാര്‍മസിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത ഡി.ഫാം, പ്രായം 21-40 വയസ്. താത്പര്യമുളളവര്‍ ഏപ്രില്‍ 30ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വാക്ഇന്‍ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍

കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ ആന്റ് ഇ.ഐ കോര്‍ട്ട് ജഡ്ജ് എം.ബി.പ്രജിത്ത് , മെയ് രണ്ട്, മൂന്ന്, ഒമ്പത്, 10, 16, 17, 23, 24, 30, 31 എന്നീ തിയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും 14ന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 28ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

കൊച്ചി: എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുളള സെന്ററുകളില്‍ ഫെബ്രുവരി 2019 ന് നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ മെയ് രണ്ട്, മൂന്ന് തീയതികളില്‍ നടത്തും. പരീക്ഷ ജയിച്ചവര്‍ റിസള്‍ട്ട് പ്രിന്റൗട്ട്, ഹാള്‍ടിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും, പകര്‍പ്പും സഹിതം ഹാജരായി പരിശോധന പൂര്‍ത്തിയാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

തേക്ക് തടി ചില്ലറ വില്‍പ്പന

കൊച്ചി: വീട്ടൂര്‍ തടി ഡിപ്പോയില്‍ വീട്ടാവശ്യങ്ങള്‍ക്ക് മാത്രമായി നടത്തുന്ന തേക്ക് തടികളുടെ ചില്ലറ വില്‍പ്പന മെയ് ആറിന് രാവിലെ 10 മുതല്‍ ആരംഭിക്കും. രണ്ട്, മൂന്ന്, നാല് ക്ലാസുകളില്‍പ്പെട്ട തേക്ക് തടികളാണ് ചില്ലറ വിലപ്പന നടത്തുന്നത്. ഒരു ഉപഭോക്താവിന് 5ക്യൂബിക് മീറ്റര്‍ വരെ തടി ലഭിക്കും. സ്വന്തം വീടു പണിക്ക് ആണെന്ന് തെളിയിക്കുന്ന രേഖകള്‍ ഉപഭോക്താവ് ഹാജരാക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും വീടുപണിക്ക് ലഭിച്ച അനുമതി പത്രം അംഗീകൃത പ്ലാന്‍, പാന്‍കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും ഉപഭോക്താവിന്റെ മേല്‍വിലാസം തെളിയിക്കുന്നതിനുളള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04842768640, 857604405, 8075687769.

date