Skip to main content

മുന്‍ പരിചയമുള്ള എഞ്ചിനിയര്‍മാര്‍ക്ക് നിയമനം

മുന്‍ പരിചയമുളള എഞ്ചിനീയറിംഗ് ബിരുദധാരികളെ സാങ്കേതിക  വിദ്യാഭ്യാസം ശാക്തീകരിക്കുന്നതിന്റെ ഭാഗമായി കരാറടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നിയമിക്കുന്നു. ഉന്നത സാങ്കേതിക കലാലയങ്ങളിലോ, ഗവേഷണ കേന്ദ്രങ്ങളിലോ, കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലോ, പ്രധാനപ്പെട്ട  വ്യവസായ സ്ഥാപനങ്ങളിലോ, സിവില്‍ സര്‍വീസിലോ, സാങ്കേതിക കൗണ്‍സിലുകളിലോ,   സ്വദേശത്തോ, വിദേശത്തോ ജോലി ചെയ്തവര്‍ക്ക് അപേക്ഷിക്കാം. മണിക്കൂറിന് 1000 രൂപ നിരക്കില്‍ പ്രതിമാസം 25000 രൂപ വരെ ലഭിക്കും.
താത്പര്യമുളളവര്‍  ബയോഡാറ്റയും അപേക്ഷയും  ഡിസംബര്‍ 31 നകം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ നല്‍കണം.

 

date