Skip to main content

ഏഴാംതരം തുല്യത പരീക്ഷ: ജില്ലയില്‍ 1334 പേര്‍

 

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന ഏഴാംതരം തുല്യത  കോഴ്‌സിന്റെ  പതിനൊന്നാം ബാച്ചില്‍ ഉള്‍പ്പെട്ട (2016 -17 ) പഠിതാക്കള്‍ക്കുള്ള പൊതുപരീക്ഷ ഡിസംബര്‍ 16,17 തിയ്യതികളിലായി  നടക്കും. ജില്ലയില്‍ നിന്നും 1334 പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യശാസ്ത്രം, ഗണിതം എന്നിങ്ങനെ ആറ് വിഷയങ്ങളിലാണ് എഴുത്തുപരീക്ഷ. ഇതിന് പുറമെ നിരന്തര മൂല്യനിര്‍ണ്ണയ പ്രക്രിയയിലൂടെ പഠിതാവിന്റെ ശേഷി വിലയിരുത്തും. ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പ്രേര ക്മാര്‍ തുടങ്ങിയവര്‍ പരീക്ഷക്ക് നേതൃത്വം നല്‍കും.  ഏഴാംതരം തുല്യത പരീക്ഷ വിജയിക്കുന്നവര്‍ക്ക് പത്താംതരം തുല്യത കോഴ്‌സില്‍ ചേരാന്‍ അവസരം ലഭിക്കും. ഫോണ്‍: 944780644.

 

date