Skip to main content

മാസ്‌ഫോഗിങ് സംഘടിപ്പിച്ചു

 

    തിരുവനന്തപുരം നഗരപരിധിയിലെ വിവിധ പ്രദേശങ്ങളില്‍ðകൊതുകുജന്യ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാസ്‌ഫോഗിങ് സംഘടിപ്പിച്ചു.  നന്തന്‍കോട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ðവരുന്ന കുറവന്‍കോണം വിക്രമപുരം ഹില്‍ ക്ലിഫ്ഹൗസ്, നന്തന്‍കോട് ബയിന്‍സ് കോമ്പൗണ്ട്, ഗോകുല്‍ നഗര്‍, നേതാജിബോസ് റോഡ്, യുവധാര ഗാര്‍ഡന്‍, മാമീസ്‌കോളനി, ബെന്‍ഹെവന്‍ ഗാര്‍ഡന്‍, പണ്ഡിറ്റ്‌കോളനി, ശ്രീവിലാസം ലെയിന്‍ എന്നിവിടങ്ങളിലും മെഡിക്കല്‍കോളേജ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പരിധിയില്‍ðവരുന്ന പ്രദേശങ്ങളായ കണ്ണമ്മൂല, പട്ടം, മെഡിക്കല്‍കോളേജ് വാര്‍ഡുകളിലെ വിവിധ പ്രദേശങ്ങളിലും ഫോഗിങ് സംഘടിപ്പിച്ചു. 
    മെഡിക്കല്‍ðകോളേജിലെ ഫോഗിങ് പ്രവര്‍ത്തനത്തില്‍ നഗരസഭാ ടൗണ്‍ പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍, അഡ്വ. ആര്‍. സതീഷ്‌കുമാര്‍ പങ്കെടുത്തു.  ഫോഗിങ്ങിനോടൊപ്പം കൂത്താടി നശീകരണ പ്രവര്‍ത്തനങ്ങളായി സ്‌പ്രേയിങ്ങും ഉറവിട നശീകരണ പ്രവര്‍ത്തനവും സംഘടിപ്പിച്ചു.  ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയ കൊതുക്ജന്യ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നഗരവാസികളും കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ðപങ്കാളികളാകണമെന്ന് ഹെല്‍ത്ത് കമ്മിറ്റി ചെയര്‍മാനും മേയറും അറിയിച്ചു.
 

date