Skip to main content

മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് ജീര്‍ണ്ണോദ്ധാരണ ധനസഹായം : അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാര പരിധിയിലുള്ള ക്ഷേത്രങ്ങളുടെ ജീര്‍ണ്ണോദ്ധാരണത്തിനും പുനര്‍ നിര്‍മ്മാണത്തിനുമായി 2017-2018 വര്‍ഷത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് മുഖേന ധനസഹായം ലഭിക്കുന്നതിന് ക്ഷേത്രഭരണാധികാരികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ഡിസംബര്‍ 30നകം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ബന്ധപ്പെട്ട ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ബോര്‍ഡിന്റെ പരിധിയിലുള്ള സ്വകാര്യക്ഷേത്രങ്ങള്‍ക്കും പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ നേരിട്ട് നടത്തുന്ന ക്ഷേത്രങ്ങള്‍ക്കും അനുവദനീയമായ തോതില്‍ ധനസഹായം നല്‍കും. വിശദ വിവരവും, നിശ്ചിത അപേക്ഷാഫോറത്തിന്റെ മാതൃകയും മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍ഗോഡ്, തലശ്ശേരി, കോഴിക്കോട്, മലപ്പുറം, പാലക്കാട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ ഓഫീസുകളിലും, www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

2017 ഡിസംബര്‍ 30 ന് ശേഷം ലഭിക്കുന്നതും, നിശ്ചിത ഫോറത്തിലല്ലാത്തതുമായ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

പി.എന്‍.എക്‌സ്.5362/17

date