Post Category
ഭക്ഷ്യസുരക്ഷ: പിഴ ഈടാക്കി
ക്രിസ്തുമസ് / പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ബേക്കറികള്‍, ബോര്‍മകള്‍, കേക്ക് / വൈന്‍ ഉല്‍പ്പാദകര്‍, മറ്റ് ബേക്കറി ഉല്‍പ്പന്ന വിതരണ സ്ഥാപനങ്ങള്‍ തുടങ്ങിയവയില്‍ നടത്തിയ രണ്ടാംഘട്ട പരിശോധനയില്‍ തിരുവനന്തപുരം ജില്ലയില്‍ 92 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 89,500 രൂപ പിഴ ഈടാക്കുകയും 40 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ഒരു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
date
- Log in to post comments