ആരോഗ്യ ബോധവത്ക്കരണ സെമിനാര്‍ നടത്തി
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്‍റെ സഹകരണത്തോടെ മുട്ടം വൈഎംസിഎ ഹാളില്‍ ആരോഗ്യ ബോധവത്ക്കരണ സെമിനാറും പ്രദര്‍ശനവും മാജിക് ഷോയും നടത്തി. പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്ക ല്‍ ഉദ്ഘാടനം ചെയ്തു. തുമ്പമണ്‍ ഗ്രാമപഞ്ചായത്തംഗം സന്ധ്യ അക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്തംഗം റോസമ്മ വര്‍ഗീസ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ റ്റി.കെ അശോക് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. കെ.സന്തോഷ്, വി.റ്റി.ഡേവിഡ് എന്നിവര്‍ സംസാരിച്ചു.
മജീഷ്യന്‍ ആര്‍.സി.ബോസ് ബോധവത്ക്കരണ മാജിക് ഷോ നടത്തി. പന്തളം പ്രാഥമി കാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കുക്കു പി.രാജീവന്‍ പ്രതിരോധ വാക്സിനേഷന്‍റെ ആവശ്യകത എന്ന വിഷയത്തിലും ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എ. സുനി ല്‍ കുമാര്‍ പരിസര ശുചീകരണം നിലനില്‍പ്പിനായി എന്ന വിഷയത്തിലും ക്ലാസ് നയിച്ചു. (പിഎന്‍പി 3403/17)
- Log in to post comments