എറണാകുളം അറിയിപ്പുകള്‍ - 2
അഭിമുഖം
കൊച്ചി - എറണാകുളം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്‍ററില്‍ വെച്ച് വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 383 ഒഴിവുകളിലേക്ക് മെയ് പത്തിന് അഭിമുഖം നടത്തും.
Relationship Executive, Graduate Trainee, Management Trainee, Sales Executive, Senior Sales Executive, Marketing Manager, Telemarketing Executive, Senior Relationship Executive, Medical Coders
യോഗ്യത : പ്ലസ്ടു, ബിരുദം,ഐ.ടി.ഐ, ബിടെക്,എം.സി.എ, ഡിപ്ലോമ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ബി.എസ്.സി സയന്‍സ് സുവോളജി,ബോട്ടണി,മൈക്രോബയോളജി, ബി.ഡി.എസ്, ബി.ഫാം, എം.ഫാം, ബി.എച്ച്.എം.എസ്.
(തൊഴില്‍ പരിചയം 1-8 വര്‍ഷം അഭികാമ്യം)
പ്രായം : 18 - 35
താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്‍റെ കോപ്പിയും സഹിതം 10/05/19 തീയതിയില്‍ രാവിലെ 10.00 ന് കാക്കനാട് സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്‍ററില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കായി 0484-2422452 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം
സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ്/അംഗീകൃത സി.ബി.എസ്.ഇ, എൈ.സി.എസ്.ഇ സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ ഇ സി വിഭാഗം വിദ്യാർത്ഥികൾക്കുളള വിദ്യാഭ്യാസാനുകൂല്യം നടപ്പു വർഷം മുതൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ഒ ഇ സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർത്ഥികൾ 2019 മെയ്യ് 31 നകം അവരവരുടെയും, രക്ഷിതാവിന്റേയും പേരിലുളള ജോയിന്റ് ബാങ്ക് അക്കൌണ്ടുകൾ ആരംഭിക്കേണ്ടതാണ്.നിലവിൽ ബാങ്ക് അക്കൌണ്ടുകൾ ഉളള വിദ്യാർത്ഥികൾ ബാങ്കുമായി ബന്ധപ്പെട്ട് ആയത് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്.
ജനറൽ ആശുപത്രിയിൽ താത്കാലിക നഴ്സ് നിയമനം
കൊച്ചി - എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കാത് ഐ.സി.യു വിൽ പ്രവർത്തി പരിചയമുള്ള ബി.എസ് സി / ജി എൻ എം സ്റ്റാഫ് നഴ്സിനെ താത്കാലികമായി നിയമിക്കുന്നു. സർട്ടിഫിക്കറ്റകളുമായി മെയ് 10 രാവിലെ 11 മണിയോടെ ഇന്റർവ്യൂവിൽ പങ്കെടുക്കാം
- Log in to post comments