Skip to main content

കുട്ടികള്‍ക്കുളള രചനകള്‍ കൂടുതല്‍ സമ്പന്നമാകണം: മന്ത്രി എ.കെ ബാലന്‍

 

കുട്ടികള്‍ക്കുള്ള രചനകള്‍ കൂടുതല്‍ സമ്പന്നമാക്കണ്ടതുണ്ടെന്നും് നിയമ-സാംസ്കാരിക-പട്ടികജാതി-വര്‍ഗ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറി ഹാളില്‍  സാംസ്കാരിക വകുപ്പും ബാലസാഹിത്യ ഇന്‍സ്റ്റിറ്റിട്ടും സംയുക്തമായി സംഘടിപ്പിച്ച  ത്രിദിന ബാലസാഹിത്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്കായി രചനകള്‍ നടത്തുന്ന സാഹിത്യകാരന്‍മാര്‍ക്കാണ് ഇത്തരം സെമിനാറുകള്‍ കൂടുതല്‍ പ്രയോജനപ്പെടുന്നതെന്നും കൂട്ടായ്മയിലൂടെയുണ്ടാകുന്ന  നിര്‍ദ്ദേശങ്ങള്‍ ഇത്തരം രചയിതാക്കള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികളിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് ഉപയോഗത്തിനുളള പ്രവണത മാറ്റി മുത്തശ്ശി കഥകളിലേക്ക് ആകര്‍ഷിപ്പിച്ച് അവരുടെ മാനസീകതലം ഉയര്‍ത്താനുളള ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന പരിപാടിയില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ശാന്തകുമാരി മുഖ്യ പ്രഭാഷണം നടത്തി.നഗരസഭാധ്യക്ഷ പ്രമീള ശശിധരന്‍ മുഖ്യാതിഥിയായി. പബല്‍ക്ക് ലൈബ്രറി ഹാളില്‍ 16, 17 ,18 തീയതികളിലായാണ് ബാലസാഹിത്യ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

date