Skip to main content

വി.എസ്.അച്ചുതാനന്ദന്‍ എം.എല്‍.എ 18നും 19 നും മലമ്പുഴയില്‍

 

    ഭരണപരിഷ്ക്കരണ കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ .യുമായ വി.എസ് അച്ചുതാനന്ദന്‍ ഡിസംബര്‍ 18, 19 തിയതികളില്‍ മലമ്പുഴയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. 18 ന് രാവിലെ 10.30 ന് മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉദ്ഘാടനം, 11.30 ന് പുതുപ്പരിയാരം സര്‍വ്വീസ് സഹകരണ ബാങ്ക് മുട്ടിക്കുളങ്ങര ശാഖയുടെ തറക്കല്ലിടല്‍  എന്നിവ നിര്‍വ്വഹിക്കും.  
    ഡിസംബര്‍ 19 ന് രാവിലെ 10.30 ന് കൂട്ടുപാത ഗവ.പോളിടെക്നിക് കുളവും 11.30 ന്  പോളിടെക്നിക് കോളേജ് യൂനിയന്‍ ഉദ്ഘാടനവും  നിര്‍വ്വഹിക്കും. വൈകീട്ട് 3.30 ന് മലമ്പുഴ ഹൈസ്കൂളില്‍ പഠനോപകരണ വിതരണോദ്ഘാടനം നടത്തും.

date