Skip to main content
സഫലം പരാതി പരിഹാര അദാലത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് പരാതി സ്വീകരിക്കുന്നു.

പരാതി പരിഹാരത്തിനൊരു ജാലകം കണ്ണീരൊപ്പി സഫലം

 

                പരാതി പരിഹാരത്തിന് കാത്തിരുന്ന കാലം കഴിച്ചവര്‍ക്കെല്ലാം പ്രതീക്ഷയായി ഒരു സഹായ ജാലകം. ജില്ലാ കളക്ടറുടെ പ്രത്യേക പരാതി പരിഹാര അദാലത്തായ 'സഫലം'ആണ് നൂറുകണക്കിന് അപേകക്ഷകര്‍ക്ക് ആശ്വാസമായത്.  മുട്ടില്‍  ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ജില്ലാ കളക്ടര്‍ എസ്. സുഹാസിന്റെ മൂന്നാമത് പരാതി പരിഹാര അദാലത്തിലും തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. ഭൂമി സംബന്ധമായതും അല്ലാത്തതുമായ നിരവധി പരാതികള്‍ പരിഹാരത്തിനായി ജില്ലാ കളക്ടറുടെ മുന്നിലെത്തി.ശനിയാഴ്ച്ച രാവിലെ 10 മുതല്‍ തുടങ്ങിയ അദാലത്തിലേക്ക് മുന്‍കൂട്ടി  290 പരാതികളാണ് എത്തിയിരുന്നത്. ഇതില്‍ 244 എണ്ണം കാലതാമസമില്ലാതെ തന്നെ തീര്‍പ്പാക്കി.190 വിവിധ പരാതികള്‍ പുതിയതായി ജില്ലാ കളക്ടറുടെ  മുന്നില്‍ പരിഹാരം തേടിയെത്തി.      വൈത്തിരി താലൂക്കിലെ മുട്ടില്‍ നോര്‍ത്ത്, മുട്ടില്‍ സൗത്ത്, കണിയാമ്പറ്റ, കോട്ടത്തറ, കല്‍പ്പറ്റ എന്നീ അഞ്ച് വില്ലേജുകളിലുള്ളവര്‍ക്കായാണ് ശനിയാഴ്ച അദാലത്ത് സംഘടിപ്പിച്ചത്. അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍നടപടികള്‍ സ്വീകരിച്ച്  കളക്ടറെ നേരിട്ടു കണ്ട് പരാതി സമര്‍പ്പിക്കാനും ഓരോ വില്ലേജിനും പ്രതേ്യക കൗണ്ടറുകള്‍ ഒരുക്കിയിരുന്നു. ജില്ലാ കളക്ടര്‍ നേതൃത്ത്വത്തില്‍ പരിഹരിച്ച പരാതികള്‍ അതത് കൗണ്ടര്‍ വഴി അപേക്ഷകരെ അപ്പപ്പോള്‍ തന്നെ അറിയിക്കാനുള്ള സംവിധാനം ഒരുക്കിയിരുന്നു.  നേരിട്ടു ലഭിച്ച  അപേക്ഷകളില്‍ ഒരു മാസത്തിനകം തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട ഉദേ്യാഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

 

                റവന്യൂ സംബന്ധമായി 75 അപേക്ഷകളാണ് ലഭിച്ചത്. പഞ്ചായത്ത് വകുപ്പുമായി ബന്ധപ്പെട്ട 64 പരാതികള്‍, സിവില്‍ സപ്ലൈസ് 24, മറ്റിനങ്ങളില്‍ 27   എന്നിങ്ങനെയാണ് അദാലത്തില്‍ ലഭിച്ച അപേക്ഷകള്‍. ഡെപ്യൂട്ടി കളക്ടര്‍മാരായ ടി.സോമനാഥന്‍, ചാമിക്കുട്ടി, ഹുസൂര്‍ ശിരസ്തദാര്‍ ഇ.പി.മേഴ്‌സി, തഹസില്‍ദാര്‍ എം.ജെ എബ്രഹാം , റവന്യൂ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പരാതി പരിഹാര അദാലത്തില്‍ പങ്കെടുത്തു.

 

ബാങ്ക് ശാഖ ആരംഭിക്കുന്നത് പരിഗണിക്കും

                കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വെണ്ണിയോട് ദേശസാല്‍കൃത ബാങ്കിന്റെ ശാഖ ആരംഭിക്കുന്നത് പ്രത്യേക കേസായി പരിഗണിച്ച്  നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് ലീഡ് ബാങ്ക് മാനേജറായ എം.ഡി ശ്യാമളയ്ക്ക് നിര്‍ദ്ദേശം നല്‍കി. പഞ്ചായത്ത് മെമ്പര്‍ പ്രീതയാണ് ആവശ്യവുമായി അദാലത്തില്‍ എത്തിയത്.

 

 

 

date