Skip to main content
സഫലം പരാതി പരിഹാര അദാലത്തില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസിനു മുമ്പില്‍  പരാതിയുമായി എത്തിയ സാറാമ്മയും മകനും.

അദാലത്ത് തുണയായി റഹ്മത്തിനും  സാറാമ്മയ്ക്കും  ഇനി പുതിയ പ്രതീക്ഷകള്‍

 

                പൊന്നോമനകളുടെ ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ നിമിത്തം ദുരിതജീവിതം തള്ളിനീക്കുകയായിരുന്ന രണ്ടു കുടംബത്തിന് ജില്ലാ കളക്ടറുടെ സഫലം പരാതി പരിഹാര അദാലത്ത് പുതിയ പ്രതീക്ഷയായി. കാര്യമ്പാടിയിലെ തകിടിയില്‍ സാറാമ്മയുയുടെയും കണിയാമ്പറ്റയിലെ റഹ്മത്ത് കോട്ടേകാരന്റെയും കുടുംബത്തിനാണ് എല്ലാ സഹായവും ജില്ലാ ഭരണകൂടം വാഗ്ദാനം ചെയ്തത്. മാനസികവും ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന റഹ്മത്തിന്റെ എട്ട് വയസുകാരനായ മകന്‍ നിഷാദിന് ചികില്‍സാ ചെലവിനുള്ള ധനസഹായത്തിന് വേണ്ടിയായിരുന്നു അദാലത്തില്‍ എത്തിയത്. വിവാഹ പ്രായമെത്തിയ പെണ്‍മകളോടൊപ്പം അടച്ചുറപ്പില്ലാത്ത ഷെഡില്‍ താമസിക്കുന്ന കാര്യവും ഇവര്‍ കളക്ട്രറുടെ മുമ്പില്‍ അവതരിപ്പിച്ചു. ഇവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികില്‍സ സഹായം നല്‍കാനുളള നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.    അഞ്ചു വര്‍ഷമായി ഭര്‍ത്താവില്‍ നിന്ന് യാതൊരു സഹായവും ലഭിക്കാത്തതിനാല്‍  ശാരീരിക വൈകല്യമുളള മൂത്തമകന്‍ സന്ദീപിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ച് കൊണ്ടാണ് കാര്യമ്പാടിയിലെ തകിടിയില്‍ സാറാമ്മ എത്തിയത്. ഒരു പെണ്‍കുട്ടിയടക്കം  മൂന്ന് മക്കളോടൊപ്പം കണിയാമ്പറ്റ വില്ലേജില്‍ കരണിയിലെ വാടകവീട്ടല്‍ താമസിക്കുന്നത്. ലൈഫ് പദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിലും ഇവര്‍ക്ക് ഇടം ലഭിച്ചില്ല.  ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ലൈഫ് പദ്ധതിയില്‍ പ്രത്യേക കേസായി പരിഗണിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കളക്ടര്‍  എസ്.സുഹാസ് നിര്‍ദ്ദേശം നല്‍കി.

 

 

 

 

date