Skip to main content

വാര്‍ഷിക പദ്ധതികള്‍ക്ക് ഭേദഗതി അംഗീകാരം ലഭിച്ചു.

 

                ജില്ലയിലെ ആറ് തദ്ദേശ ഭരണങ്ങളുടെ 2017-18 വാര്‍ഷിക പദ്ധതികളില്‍പ്പെട്ട 70 പദ്ധതികള്‍ക്ക് ഭേദഗതി അംഗീകാരം ലഭിച്ചു. ജില്ലാ ആസൂത്രണ ഭവനില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് അംഗികാരം ലഭിച്ചത്. ജില്ലാ പഞ്ചായത്ത്, അമ്പലവയല്‍, എടവക, കണിയാമ്പറ്റ, നെന്‍മേനി, വെളളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വിവിധ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. 38 പദ്ധതികള്‍ ഒഴിവാക്കുമ്പോള്‍ 68 പദ്ധതികള്‍ പുതുതായി ഏറ്റെടുക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫിസര്‍ സുഭദ്രാ നായര്‍, വിവിധ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date