Skip to main content

വിവേകാനന്ദ സ്പർശം: കോളജ് വിദ്യാർഥികൾക്കായി  ഉപന്യാസ രചന, ക്വിസ് മത്സരം 19ന്

ആലപ്പുഴ: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ 125-ാം വാർഷികത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പർശം ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് കോളജ് വിദ്യാർഥികൾക്കായി ഉപന്യാസ രചന, ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായാണ് മത്സരം നടത്തുന്നത്. ഡിസംബർ 19ന് രാവിലെ 10ന് ആലപ്പുഴ ടൗൺ ഹാളിലാണ് മത്സരം. പ്രൊഫഷണൽ കോളജുകളിൽ പഠിക്കുന്നവർക്കടക്കം മത്സരത്തിൽ പങ്കെടുക്കാം. ക്വിസ് മത്സരത്തിൽ രണ്ടു പേരടങ്ങുന്ന ടീമിന് മത്സരിക്കാം. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റും പുസ്തകങ്ങളും സമ്മാനമായി നൽകും. വിശദവിവരത്തിന് ഫോൺ: 9037778034, 0477 2251349.

 

(പി.എൻ.എ.3046/17)

//തുടരും//

date